വിവാഹാലോചനയിൽ നിന്ന് പിന്മാറിയതിന് യുവതിക്ക് ക്രൂരമർദനം; എതിർ കേസെടുത്ത് പോലീസ്

9 September 2026
വിവാഹാലോചനയിൽ നിന്ന് പിന്മാറിയതിന് യുവതിക്ക് ക്രൂരമർദനം; എതിർ കേസെടുത്ത് പോലീസ്

കണ്ണൂർ : കണ്ണൂർ ധർമശാലയിൽ വിവാഹാലോചനയിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. ധർമശാല സ്വദേശിയായ യുവാവിനെതിരെ യുവതിയും പ്രതിശ്രുത വരനും തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.

ആക്രമണത്തിനിടെ യുവാവ് തന്റെ ശരീരത്തിൽ കടിച്ച് പരിക്കേൽപ്പിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു.

പരിക്കേറ്റ യുവതി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, സംഭവസ്ഥലത്തുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് പരാതിക്കാരായ യുവതിക്കും പ്രതിശ്രുത വരനുമെതിരെ പോലീസ് എതിർ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുഭാഗത്തുനിന്നുമുള്ള പരാതികളിൽ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു.