മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഫുജൈറയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ ഇൻഡിഗോ തീരുമാനിച്ചു. വരാനിരിക്കുന്ന വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി ഒക്ടോബർ 25 മുതലാണ് സർവീസുകൾ വീണ്ടും ആരംഭിക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവുമുള്ള പ്രതിദിന സർവീസായിരിക്കും ഇത്.
യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്ന മലബാറിലെ പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ തീരുമാനം.
വിമാന സർവീസിന്റെ സമയക്രമം:
കണ്ണൂർ – ഫുജൈറ: രാത്രി 9.30-ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 11.30-ന് ഫുജൈറയിലെത്തും.
ഫുജൈറ – കണ്ണൂർ: പുലർച്ചെ 4.05-ന് ഫുജൈറയിൽ നിന്ന് പുറപ്പെട്ട് രാവിലെ 9.15-ന് കണ്ണൂരിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

