ഇരിട്ടി: പായം ഗ്രാമപഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ സമാഹരിച്ച തുക ഉപയോഗിച്ച് വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന് പാലിയേറ്റീവ് സംരക്ഷണ ഉപകരണങ്ങൾ കൈമാറി.

രോഗികളുടെ പരിചരണത്തിന് അത്യാവശ്യമായ കട്ടിൽ, എയർബെഡ്, ട്രൈപോഡ് എന്നിവയാണ് കുടുംബശ്രീ നൽകിയത്.
ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി പി. എൻ. ഉപകരണങ്ങൾ മെഡിക്കൽ ഓഫീസർ ഡോ. നിട്ടു തോമസിന് കൈമാറി.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് കുറ്റിയാനി സ്വാഗതം ആശംസിച്ചു.മെഡിക്കൽ ഓഫീസർ ഡോക്ടർ നിട്ടു തോമസ് സംസാരിച്ചു

വാർഡ് മെമ്പർമാരായ സുജ, ചിത്രലേഖ, സി.ഡി.എസ്. ചെയർപേഴ്സൺ മഞ്ജു, പ്രമീള വി., സാവിത്രി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി.എച്ച്.എൻ. ഇൻചാർജ് റിഷാന ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

എഫ്.എച്ച്.സി. ജീവനക്കാർ, ആശാ വർക്കർമാർ, സി.ഡി.എസ്. അംഗങ്ങൾ തുടങ്ങി നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു.

