അളവിൽ കൂടുതൽ മദ്യശേഖരം: ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

17 September 2026
അളവിൽ കൂടുതൽ മദ്യശേഖരം: ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി: വയനാട്ടിലെ വസതിയിൽനിന്ന് അനുവദനീയമായ അളവിൽ കൂടുതൽ മദ്യം പിടിച്ചെടുത്ത സംഭവത്തിൽ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നടപടി. എഫ്.ഐ.ആർ പകർപ്പ് കാണിക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് ആന്റോ നിലപാടെടുത്തതിനെ തുടർന്ന് എക്സൈസ് സംഘം എഫ്.ഐ.ആറിന്റെ പകർപ്പ് കൈമാറിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വയനാട്ടിലെ അഗസ്റ്റിൻ സഹോദരങ്ങളുടെ വസതിയിൽ ബുധനാഴ്ച എക്സൈസ് നടത്തിയ പരിശോധനയിലാണ് മദ്യശേഖരം കണ്ടെത്തിയത്. ഒരാൾക്ക് നിയമപരമായി കൈവശം വെക്കാവുന്നതിലും അളവിൽ കൂടുതൽ മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.