തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കൾ

17 September 2026
തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കൾ

കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ബന്ധുക്കൾ പരാതിയുമായി രംഗത്ത്. പേരാവൂർ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്.

കൃത്യസമയത്ത് ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് ശ്രീജയുടെ ഭർത്താവ് ബിജേഷ് ആരോപിച്ചു. സംഭവത്തിൽ അധികൃതർക്ക് പരാതി നൽകുമെന്നും ഇയാൾ വ്യക്തമാക്കി.

എന്നാൽ ആരോപണം നിഷേധിച്ച ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ചികിത്സയിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് വിശദീകരിച്ചു. ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞും മറുപിള്ളയും വേർപെടുന്ന ‘അബ്രപ്ഷോ പ്ലാസന്റ’ (Abruptio Placentas) എന്ന അപൂർവ്വ അവസ്ഥയാണ് മരണത്തിന് കാരണമായതെന്നാണ് ഡോക്ടറുടെ വിശദീകരണം.