മട്ടന്നൂർ ഉപജില്ലാ കായിക മേള: സംഘാടക സമിതി രൂപീകരിച്ചു

17 September 2026
മട്ടന്നൂർ ഉപജില്ലാ കായിക മേള: സംഘാടക സമിതി രൂപീകരിച്ചു

മട്ടന്നൂർ: സെപ്റ്റംബർ 29, 30 തീയതികളിൽ നടക്കുന്ന മട്ടന്നൂർ ഉപജില്ലാ കായിക മേളയുടെ വിജയകരമായ നടത്തത്തിനായി സംഘാടക സമിതി രൂപീകരിച്ചു. പട്ടാന്നൂർ കെ. പി. സി. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സംഘാടക സമിതി യോഗം കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. സജീവൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് പി. വി. ആനന്ദ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് കായിക മേളയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്തംഗം പി. പി. റെജി നിർവ്വഹിച്ചു.

ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ബിന്ദു, കൂടാളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ഷിനു, എച്ച്. എം. ഫോറം സെക്രട്ടറി പ്രേമൻ എ, ഉപജില്ലാ സ്പോർട്സ് സെക്രട്ടറി ശ്യാം സഹജൻ, പഞ്ചായത്തംഗം ജിതിൻ കൊളപ്പ, മദർ പി.ടി.എ. പ്രസിഡന്റ് ഷിനി പി, അഹമ്മദ് കബീർ, സ്കൂൾ പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മിസ്ട്രസ് സി. പി. ലീന, അഖിൽ പി. എസ്, മുൻ പ്രിൻസിപ്പൽ എ. സി. മനോജ്, ശ്രീകാന്ത് കോടേരി, പി. രാജീവ് എന്നിവർ സംസാരിച്ചു.