മാടായി കോളേജിൽ കെ.എസ്.യു – എം.എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം

19 September 2026
മാടായി കോളേജിൽ കെ.എസ്.യു – എം.എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം

കണ്ണൂർ: മാടായി കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കെ.എസ്.യു – എം.എസ്.എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി.

ഇത്-തവണ മുന്നണിയായിട്ടല്ലാതെ ഒറ്റയ്ക്കൊറ്റയ്ക്കാണ് ഇരുവിഭാഗവും തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിന്റെ കൈവശമിരുന്ന സീറ്റുകൾ എം.എസ്.എഫ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പസിൽ സംഘർഷമുണ്ടായത്