കണ്ണൂർ: മാലിന്യമുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി പട്ടാന്നൂർ കെ. പി. സി. ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ പയ്യാമ്പലം ബീച്ചും പരിസരവും ശുചീകരിച്ചു.
കൗൺസിലർ ഉമേശൻ കണിയാങ്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ വി. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർപ്പറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജിതേഷ്ഖാൻ എ. മാലിന്യമുക്ത സന്ദേശം നൽകി.
പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു ഇ., അനിമ കെ.കെ., കെ. രാജീവ്, ദിലീപ് കുയിലൂർ, സ്കൗട്ട് അധ്യാപകരായ ശ്രീകൃഷ്ണൻ എ. എം., ദിവ്യ പി. കെ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൗട്ട് & ഗൈഡ് വോളണ്ടിയർമാരായ ഷിഫാന, ദിയ രവീന്ദ്രൻ, കൃഷ്ണപ്രിയ, കാർത്തിക് കെ., കൃഷ്ണജിത്ത് എന്നിവരാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

