ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം: തീരുമാനത്തിൽ അതൃപ്തിയുമായി ഡ്രൈവിങ് സ്കൂൾ ഉടമകൾ; മന്ത്രിയെ കാണും

21 September 2026
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം: തീരുമാനത്തിൽ അതൃപ്തിയുമായി ഡ്രൈവിങ് സ്കൂൾ ഉടമകൾ; മന്ത്രിയെ കാണും

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ രംഗത്ത്.

തങ്ങളുമായി യാതൊരുവിധ ചർച്ചയും നടത്താതെയാണ് പുതിയ തീരുമാനം എടുത്തതെന്നും, അതുകൊണ്ടുതന്നെ ഇത് അംഗീകരിക്കാനാകില്ലെന്നും സംഘടനകൾ വ്യക്തമാക്കി.

വിഷയത്തിൽ വ്യക്തത വരുത്താൻ ഡ്രൈവിങ് സ്കൂൾ പ്രതിനിധികൾ ഗതാഗതമന്ത്രിയെ നേരിൽ കാണും.

റോഡപകടങ്ങൾ മുൻകൂട്ടി കണ്ട് ഒഴിവാക്കാൻ സഹായിക്കുന്ന ‘ഹസാർഡ് പെർസപ്ഷൻ ടെസ്റ്റ്’ ഡ്രൈവിങ് ടെസ്റ്റിന്റെ ഭാഗമായി ഉൾപ്പെടുത്താനാണ് പുതിയ തീരുമാനം. ഡ്രൈവിങ് സ്കൂൾ ഉടമകളുമായി സംസാരിച്ച ശേഷമാണ് പദ്ധതിയെന്ന ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്റെ വാദം തള്ളിയ സംഘടനകൾ, അത്തരമൊരു ചർച്ചയും പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി.