കോഴിക്കോട് കാക്കൂരിൽ ലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു

25 September 2026
കോഴിക്കോട് കാക്കൂരിൽ ലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു

കോഴിക്കോട്: കാക്കൂരിൽ ലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു. പാവണ്ടൂർ സ്‌കൂളിന് സമീപം പാടിമലയിൽ താമസിക്കുന്ന രാമദാസിന്റെ വീടിനാണ് മകൻ അനുവിന്ദ് തീയിട്ടത്. രാത്രിയിലായിരുന്നു സംഭവം.

വിവരമറിയിച്ചതിനെ തുടർന്ന് നരിക്കുനിയിൽ നിന്നും അഗ്‌നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൽ വീട് ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. സംഭവസമയത്ത് ലഹരിയിലായിരുന്ന യുവാവിനെ കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു.