പയ്യന്നൂർ: ഫിസിയോ തെറാപ്പിക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. പയ്യന്നൂരിലെ ‘ആരോഗ്യ വെൽനസ്’ സ്ഥാപന ഉടമയായ ശരത് നമ്പ്യാരെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
2025 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചികിത്സയ്ക്കിടെയുണ്ടായ അതിക്രമത്തെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്ന യുവതി, പിന്നീട് നടന്ന കൗൺസിലിങ്ങിനിടെയാണ് വിവരം തുറന്നുപറഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിയായ ശരത് നമ്പ്യാർ മുൻപും സമാനമായ കേസിൽ പ്രതിയായിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസിൽ ഇയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

