പായം ഗ്രാമപഞ്ചായത്ത്, വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം, കണ്ണൂർ ജില്ലാ ടി.ബി സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പായം കോണ്ടംബ്ര ഉന്നതിയിൽ സൗജന്യ ക്ഷയരോഗ നിർണ്ണയ എക്സ്-റേ ക്യാമ്പ് സംഘടിപ്പിച്ചു

25 September 2026
പായം ഗ്രാമപഞ്ചായത്ത്, വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം, കണ്ണൂർ ജില്ലാ ടി.ബി സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പായം കോണ്ടംബ്ര ഉന്നതിയിൽ സൗജന്യ ക്ഷയരോഗ നിർണ്ണയ എക്സ്-റേ ക്യാമ്പ് സംഘടിപ്പിച്ചു

പായം: പായം ഗ്രാമപഞ്ചായത്ത്, വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം, കണ്ണൂർ ജില്ലാ ടി.ബി സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ക്ഷയരോഗ നിവാരണ പരിപാടിയുടെ ഭാഗമായി ഹാൻഡ് ഹെൽഡ് എക്സ്-റേ (Handheld X-ray) പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പായം കോണ്ടംബ്ര ഉന്നതിയിൽ വെച്ച് നടന്ന ക്യാമ്പ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എം. സുമേഷ് ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ എം. പവിത്രന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ സ്വാഗതം ആശംസിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി. കുറ്റ്യാനി പരിപാടിയുടെ വിഷയാവതരണം നടത്തി.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാധാകൃഷ്ണൻ മാസ്റ്റർ, സ്റ്റാറ്റിസ്റ്റിക് അസിസ്റ്റന്റ് ബെനഡിക്റ്റ് ദാസ്, സി.ഡി.എസ് ചെയർപേഴ്സൺ മഞ്ജു, പൊതുപ്രവർത്തകൻ രമേശൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് അനീഷ നന്ദി രേഖപ്പെടുത്തി.