തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപ കണ്ണൂർ ചക്കരക്കല്ലിലേക്ക്. തളിപ്പറമ്പിലെ പി. വി. വത്സരാജൻ തമ്പുരാൻ ലോട്ടറി സ്റ്റാളിൽ നിന്ന് വിറ്റ TL 360615 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസി ഉടമയായ അനീഷ് എം.വി. വഴിയാണ് ഈ ടിക്കറ്റ് വിൽപന നടത്തിയത്.
ലോട്ടറി ഭാഗ്യദേവത രണ്ടാം തവണയാണ് അനീഷിനെ തേടിയെത്തുന്നത്. മുൻപ് ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ സമ്മാനവും അനീഷ് വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു. കഴിഞ്ഞ 18 വർഷമായി ലോട്ടറി വിൽപന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അനീഷിന് നാലെണ്ണം ഹോൾസെയിൽ കടകൾ ഉൾപ്പെടെ ആകെ ആറ് ലോട്ടറി ഏജൻസികളുണ്ട്.

