എന്റെ ശരീരം എന്റെ അവകാശം”: കൂടാളി ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

28 September 2026
എന്റെ ശരീരം എന്റെ അവകാശം”: കൂടാളി ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

പട്ടാന്നൂർ: കൂടാളി ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. പട്ടാന്നൂർ കെ.പി.സി. ഹയർ സെക്കൻഡറി സ്കൂളിൽ “എന്റെ ശരീരം എന്റെ അവകാശം” എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. ഷൈന സെമിനാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ലീന സി.പി. അധ്യക്ഷത വഹിച്ചു. ഐ.ആർ.പി.സി. ലീഗൽ കൗൺസിലർ അഡ്വ. ഫാത്തിമ വാഴയിൽ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

ഗ്രാമപഞ്ചായത്തംഗം ഭാഗീരഥി എം.വി., ഐ.സി.ഡി.എസ്. സൂപ്പർവൈസർ ലളിത എം., ദിലീപ് കുയിലൂർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നൂറോളം വിദ്യാർത്ഥികളും രക്ഷിതാക്കളും ബോധവൽക്കരണ സെമിനാറിൽ പങ്കെടുത്തു.