ആറളം: ആറളത്ത് പ്രദേശവാസികളുടെ നിരന്തര പേടിസ്വപ്നമായ KM1 മോഴയാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം തുടരുന്നു. ആന നിലവിൽ ഉൾവനത്തിൽ തുടരുന്ന സാഹചര്യത്തിൽ അതിനെ ലൊക്കേറ്റ് ചെയ്യാനുള്ള ശ്രമങ്ങളിലാണ് ദൗത്യസംഘം.
ജനവാസമേഖലയിൽ നിന്ന് അകലെ വനത്തിനുള്ളിലാണ് ആന ഇപ്പോൾ ഉള്ളത്. മോഴയാന ജനവാസമേഖലയുടെ അടുത്തേക്ക് എത്തിയാൽ മാത്രമേ മയക്കുവെടി വയ്ക്കാൻ സാധിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.
ദൗത്യത്തിനായി രണ്ട് കുങ്കി ആനകളെയും അനിമൽ ആംബുലൻസിനെയും ആറളത്ത് സജ്ജമാക്കിയിട്ടുണ്ട്.

