റിലേയിൽ ഇന്ത്യയുടെ സ്വർണക്കുതിപ്പ്; അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണം

29 September 2026
റിലേയിൽ ഇന്ത്യയുടെ സ്വർണക്കുതിപ്പ്; അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണം

നഗോയ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് ആദ്യ സ്വർണം. വനിതകളുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ സംഘം സ്വർണം നേടി.

കിരൺ, പൂവമ്മ, പ്രാചി, വിത്യാ രാംരാജ് എന്നിവരടങ്ങിയ ടീം 3:29.69 മിനിറ്റിൽ ഫിനിഷ് ചെയ്താണ് ഇന്ത്യക്കായി സ്വർണനേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ബഹ്‌റെയ്ൻ വെള്ളിയും ചൈന വെങ്കലവും നേടി.

അതേസമയം, പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ മലയാളി താരം മനു, ധരംവീർ ചൗധരി, വിശാൽ, ജയ് കുമാർ എന്നിവരടങ്ങിയ ഇന്ത്യൻ സംഘം വെങ്കലം നേടി. 3:01.61 മിനിറ്റിലാണ് ഇന്ത്യൻ ടീം ഫിനിഷ് ചെയ്തത്. മത്സരത്തിൽ ജപ്പാൻ സ്വർണവും ഖത്തർ വെള്ളിയും സ്വന്തമാക്കി.