തലശ്ശേരി: എൻജിനീയറിങ് കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചതായി പരാതി. റാഗിങ്ങിനിരയായ കോഴിക്കോട് സ്വദേശി അബ്ദുൾ നഫീഹിന് പരിക്കേറ്റു.
നാലാം വർഷ വിദ്യാർത്ഥികളാണ് അക്രമത്തിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നു. പരിക്കേറ്റ നഫീഹിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

