തിരുവനന്തപുരം: റേഷൻ കാർഡ് ഓരോ കുടുംബത്തിന്റെയും അടിസ്ഥാന രേഖയാണെന്നും ആർക്കും അത് നിഷേധിക്കില്ലെന്നും മന്ത്രി അനൂപ് ജേക്കബ്.
തുടർച്ചയായി ആറുമാസം റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ റദ്ദായിപ്പോകാതെ സജീവമായി നിലനിർത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കും. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും നൽകിയിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ റേഷൻ കടകൾ വഴി ബോധവൽക്കരണവും വിവരശേഖരണവും ആരംഭിച്ചിട്ടുണ്ട്.
e-KYC ഫോം പൂരിപ്പിച്ചു നൽകുന്നതോടെ കാർഡുകൾ ആക്ടീവായി തുടരുമെന്നും അർഹരായ ആരുടെയും മുൻഗണനാ ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.

