മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം; വാഹനത്തിന് കേടുപാടുകൾ

1 October 2026
മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം; വാഹനത്തിന് കേടുപാടുകൾ

കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹന വ്യൂഹത്തിന് നേരിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം.

കാസർകോടേയ്ക്കുള്ള യാത്രയ്ക്കിടെ കണ്ണൂർ തളിപ്പറമ്പ് കുപ്പത്തിലും പയ്യന്നൂരിലുമാണ് അതിക്രമം നടന്നത്.

ആക്രമണത്തിൽ മന്ത്രിയുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. പയ്യന്നൂർ പിന്നിട്ടതിന് ശേഷവും മൂന്നാമതും വാഹനത്തിന് നേരിൽ പ്രതിഷേധവും ആക്രമണ ശ്രമവുമുണ്ടായി.

കല്ലുകൊണ്ടും കൈകൊണ്ടും കാറിന് മേൽ അടിച്ചായിരുന്നു പ്രതിഷേധക്കാരുടെ അതിക്രമം.