തിരുവനന്തപുരം: എട്ടു വയസ്സുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച അയൽവാസിയായ 75-കാരന് കുത്തേറ്റു. കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരനും ചേർന്നാണ് അയൽവാസിയായ വയോധികനെ ആക്രമിച്ചത്.
കുത്തേറ്റ വയോധികനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ ചികിത്സയിലാണ്.
തനിക്ക് നേരിടേണ്ടി വന്ന അക്രമത്തെക്കുറിച്ച് കുട്ടി അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു. അമ്മയും സഹോദരനും ചേർന്ന് വയോധികന്റെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

