പട്ടാന്നൂർ കെ.പി.സി. ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു

5 October 2026
പട്ടാന്നൂർ കെ.പി.സി. ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു

പട്ടാന്നൂർ: പട്ടാന്നൂർ കെ.പി.സി. ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം സ്കൗട്ട് ജില്ലാ കമ്മീഷണർ വിജയകുമാർ നിർവ്വഹിച്ചു.

ഗൈഡ്സ് ജില്ലാ ഓർഗനൈസിങ് കമ്മീഷണർ വി. കെ. ഗീതാറാണി വിദ്യാർത്ഥികൾക്കായി ക്ലാസെടുത്തു. ക്യാമ്പിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സമീർ ധർമ്മടം റാലി ഫ്ലാഗ് ഓഫ് ചെയ്തു.

സ്കൗട്ട് അധ്യാപകരായ ശ്രീകൃഷ്ണൻ എ. എം., ദിവ്യ പി. കെ. എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ക്യാമ്പിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും ലഹരിക്കെതിരെ ദീപം തെളിയിക്കൽ അടക്കമുള്ള വൈവിധ്യമാർന്ന പരിപാടികളും നടന്നു.