ലൈസൻസില്ലാത്ത സ്പാകൾക്കെതിരെ കർശന നടപടി: പരിശോധന വ്യാപിപ്പിക്കാൻ നിർദേശം നൽകി രമേശ് ചെന്നിത്തല

8 October 2026
ലൈസൻസില്ലാത്ത സ്പാകൾക്കെതിരെ കർശന നടപടി: പരിശോധന വ്യാപിപ്പിക്കാൻ നിർദേശം നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്പാകളുടെ മറവിൽ നടക്കുന്ന അഴിമതികളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ കർശന പരിശോധനയ്ക്ക് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

യാതൊരുവിധ ലൈസൻസുമില്ലാതെ, ബോർഡ് മാത്രം വച്ച് പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.

സ്പാകളുടെ മറവിൽ സാമ്പത്തിക തട്ടിപ്പുകളും സെക്സ് റാക്കറ്റുകളും സജീവമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇതിനെതിരെ അടിയന്തര നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചി കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ കൂടുതലായും പ്രവർത്തിക്കുന്നതെങ്കിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. കളമശേരിയിലെ സ്പായിൽ നടന്ന കൂട്ടബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ നിർണായക ഇടപെടൽ.