ഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കാനെത്തിയ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ പത്തരയോടെ കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ എട്ട് മണിക്കൂറിലധികം നീണ്ട നടപടികൾക്ക് ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്.
പത്തരയ്ക്ക് കസ്റ്റഡിയിലെടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയ ശേഷമാണ് സ്റ്റേഷനിലെത്തിച്ചത്. ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ സ്റ്റേഷന് പുറത്തിറങ്ങിയ പിണറായി രൂക്ഷ വിമർശനമാണ് അഴിച്ചുവിട്ടത്.
എന്നിവരാണ് തന്നെ ഇത്തരത്തിൽ വാഹനത്തിൽ കറക്കിയതെന്ന് വ്യക്തമല്ലെന്നും ഇത്തരം വിചിത്ര നടപടികളിലൂടെ പ്രതിഷേധം തണുപ്പിക്കാമെന്ന് പൊലീസ് കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗ്യാനേഷ് കുമാർ രാജിവെക്കും വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും പിണറായി വ്യക്തമാക്കി.

