പ്രണയത്തിൽ നിന്ന് പിന്മാറി; യുവതിക്ക് നേരെ ട്രെയിനിൽ അതിക്രമം

12 October 2026
പ്രണയത്തിൽ നിന്ന് പിന്മാറി; യുവതിക്ക് നേരെ ട്രെയിനിൽ അതിക്രമം

തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് യുവതിക്ക് നേരെ ട്രെയിനിൽ അതിക്രമം. വർക്കല റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ഒമ്പതാം തീയതി രാത്രിയാണ് സംഭവം നടന്നത്.

വർക്കല ശിവഗിരി സ്വദേശിയായ ബോബിയാണ് സംഭവത്തിൽ പ്രതി. ഇയാൾക്കെതിരെ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യാത്രാവേളയിൽ ട്രെയിനിൽ വെച്ച് യുവതിയുടെ കൈയിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങിയ പ്രതി,

പ്ലാറ്റ്‌ഫോമിൽ വെച്ച് ഫോൺ തിരികെ ചോദിച്ച യുവതിയെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഫോൺ തിരികെ വാങ്ങാൻ യുവാവിന്റെ വീട്ടിലെത്തിയപ്പോഴും യുവതിക്ക് നേരെ മർദ്ദനമുണ്ടായതായി പരാതിയിൽ പറയുന്നു.