പയ്യന്നൂർ പെരുമ്പ പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

13 October 2026
പയ്യന്നൂർ പെരുമ്പ പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

പയ്യന്നൂർ: പെരുമ്പ ഇക്കോ തണൽ പാർക്കിന് സമീപത്തുള്ള പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പയ്യന്നൂർ മാളിലെ ജീവനക്കാരിയായ കാനായി മുക്കൂട് സ്വദേശിനി സി. ശ്രുതി (24) യുടെ മൃതദേഹമാണ് കണ്ടെടുത്തത്.

കഴിഞ്ഞ ജനുവരിയിലാണ് ശ്രുതിയും നാട്ടുകാരനായ യുവാവുമായുള്ള വിവാഹനിശ്ചയം നടന്നിരുന്നത്. എന്നാൽ പിന്നീട് ഈ ബന്ധത്തിൽ നിന്ന് യുവാവ് പിന്മാറിയതാണ് ഈ സംഭവത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ബന്ധത്തിൽ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരും കൗൺസിലിംഗിന് ഹാജരായിരുന്നു. കൗൺസിലിംഗ് കേന്ദ്രത്തിൽ നിന്നും പെട്ടെന്ന് ഇറങ്ങിയോടിയ ശ്രുതി പുഴയിൽ ചാടുകയായിരുന്നു. തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.