പത്താംക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി; കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു

17 October 2026
പത്താംക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി; കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കാണാതായതായി പരാതി. കിണവക്കൽ കപ്പാറക്കുളം സ്വദേശിനിയായ റിംസ മെഹറിൻ എന്ന പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ യൂണിഫോം ധരിച്ച് സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ, വൈകുന്നേരമായിട്ടും പെൺകുട്ടി തിരികെ വീട്ടിലെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിനി അന്ന് സ്കൂളിൽ എത്തിയിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി.