പത്തനംതിട്ട: ഈ വർഷത്തെ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും, മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ് അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. ശബരിമല മേൽശാന്തി സ്ഥാനത്തിനായി അഞ്ച് തവണ അപേക്ഷിച്ചിട്ടുള്ള അദ്ദേഹം, മുൻപ് മൂന്ന് തവണ സാധ്യതാ പട്ടികയിൽ ഇടംനേടിയിരുന്നു.
നാലാം തവണയാണ് ഒടുവിൽ മേൽശാന്തിയായി നിയോഗിക്കപ്പെടുന്നത്. കോഴിക്കോട് വടകര സ്വദേശിയായ ആയാടത്ത് ഇല്ലത്ത് എ. ദാമോദരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്.

