ന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണ തൊഴിൽ മേഖലയിൽ ചരിത്രപരമായ മാറ്റം കുറിച്ച് രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) മാറി.
പകരം പരിഷ്കരിച്ച ‘വീക്ഷിത് ഭാരത് – റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ ആക്ട്’ (VB-G RAM G Act) ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നിയമം നടപ്പിലാകുന്നതോടെ ദേശീയ ശരാശരി വേതന നിരക്കിലും വർദ്ധനവുണ്ടാകും.
ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രതിദിനം 298 രൂപ 8 പൈസയായിരുന്ന ദേശീയ ശരാശരി വേതനം, പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പ്രതിദിനം 327 രൂപ 4 പൈസയായി വർദ്ധിക്കും. പ്രതിദിന വേതനത്തിൽ ശരാശരി 28 രൂപ 6 പൈസയുടെ വർദ്ധനവാണ് തൊഴിലാളികൾക്ക് ലഭിക്കുക.
നിലവിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന വേതന നിരക്കുള്ള സംസ്ഥാനങ്ങളിലും പുതിയ വിജ്ഞാപനപ്രകാരം തുക വർദ്ധിപ്പിച്ചിട്ടുണ്ട്.

