ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം (Monsoon Session) ജൂലൈ 20-ന് ആരംഭിച്ച് ഓഗസ്റ്റ് 13 വരെ തുടരുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
വർഷകാല സമ്മേളനത്തിനായി പാർലമെന്റിന്റെ ഇരുസഭകളും (ലോകസഭ, രാജ്യസഭ) വിളിച്ചുചേർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശുപാർശയ്ക്ക് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതായി മന്ത്രി അറിയിച്ചു.
2026 ജൂലൈ 20 മുതൽ ഓഗസ്റ്റ് 13 വരെ നീണ്ടുനിൽക്കുന്ന ഈ സമ്മേളനത്തിൽ നിർണ്ണായകമായ പല നിയമനിർമ്മാണങ്ങളും ചർച്ചയ്ക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

