‘വിഴിഞ്ഞത്ത് ഓരോ മലയാളിക്കും താൽപര്യമുണ്ട്’: കെ.കെ. രാഗേഷിന്റെ മറുപടി

8 July 2026
‘വിഴിഞ്ഞത്ത് ഓരോ മലയാളിക്കും താൽപര്യമുണ്ട്’: കെ.കെ. രാഗേഷിന്റെ മറുപടി

കണ്ണൂർ: വിഴിഞ്ഞം തുറമുഖം ഓഹരി വിൽപനയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് മറുപടിയുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.

‘സി.പി.എം ജില്ലാ സെക്രട്ടറിക്ക് എന്താണ് വിഴിഞ്ഞത്ത് കാര്യം’ എന്ന വി.ഡി. സതീശന്റെ ചോദ്യത്തിന്, വിഴിഞ്ഞം ഓഹരി വിൽപനയുടെ കാര്യത്തിൽ തനിക്ക് മാത്രമല്ല, ഓരോ മലയാളിക്കും താൽപര്യമുണ്ടെന്ന് കെ.കെ. രാഗേഷ്.

കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയുടെ താൽപര്യമാണ് തനിക്കുള്ളതെന്നും അത് ജനാധിപത്യബോധത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാര്യം ചോദിക്കുമ്പോൾ ഇത്രമാത്രം അസഹിഷ്ണുത കാണിക്കുന്ന വി.ഡി. സതീശനോട് തിരിച്ചും ചോദ്യങ്ങളുണ്ടെന്നും, വിഴിഞ്ഞത്തോടുള്ള അദ്ദേഹത്തിന്റെ അമിത താൽപര്യം എന്താണെന്നും രാഗേഷ് ചോദിച്ചു.