‘മനസ്സിന്റെ ജാലകങ്ങൾ- ഒരു ന്യൂറോളജിസ്റ്റിന്റെ മനോചിത്രങ്ങൾ’മോഹൻലാൽ പ്രകാശനം ചെയ്തു

10 July 2026
‘മനസ്സിന്റെ ജാലകങ്ങൾ- ഒരു ന്യൂറോളജിസ്റ്റിന്റെ മനോചിത്രങ്ങൾ’മോഹൻലാൽ പ്രകാശനം ചെയ്തു

കൊച്ചി: ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ‘മനസ്സിന്റെ ജാലകങ്ങൾ- ഒരു ന്യൂറോളജിസ്റ്റിന്റെ മനോചിത്രങ്ങൾ’ എന്ന പുസ്തകം ചലച്ചിത്രനടൻ മോഹൻലാൽ പ്രകാശനം ചെയ്തു.

കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ന്യൂറോളജി വിഭാഗം തലവനായ ഡോ. ആനന്ദ്കുമാർ ആണ് രചയിതാവ്.

പുസ്തകം പത്മഭൂഷൻ മോഹൻലാൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്‌ ജനറൽ മാനേജർ ഡോ. ജഗ്ഗു സ്വാമിയ്ക്ക് നൽകി പ്രകാശനം ചെയ്തു. നോവലിസ്റ്റ് സി. രാധാകൃഷ്ണനാണ് അവതാരിക എഴുതിയിരിക്കുന്നത്.