വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് മുംബൈയിൽ എത്തിക്കും

13 July 2026
വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് മുംബൈയിൽ എത്തിക്കും

മുംബൈ: വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് രാത്രിയോടെ രാജ്യത്ത് എത്തിക്കും. കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ്, ഭാര്യ ലൗനി തോമസ് എന്നിവരടക്കം 15 ഇന്ത്യക്കാരാണ് വിയറ്റ്‌നാമിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ ബോട്ട് അപകടത്തിൽ മരണപ്പെട്ടത്.

ദുരന്തത്തിൽ മരിച്ചവരുടെ ഭൗതികശരീരങ്ങൾ വഹിച്ചുകൊണ്ടുള്ള വിയറ്റ്നാം എയർലൈൻസിന്റെ VN 979 വിമാനം ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6 മണിക്ക് വിയറ്റ്‌നാമിൽ നിന്ന് പുറപ്പെടും. രാത്രി 9.35-ഓടെ വിമാനം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുമെന്നാണ് ഔദ്യോഗിക വിവരം.

മുംബൈയിൽ എത്തിക്കുന്ന മലയാളി ദമ്പതിമാരുടെ മൃതദേഹങ്ങൾ നോർക്കയുടെ (NORKA) മേൽനോട്ടത്തിലും ഏകോപനത്തിലുമായിരിക്കും എത്രയും വേഗം കേരളത്തിലേക്ക് എത്തിക്കുക.