നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു

17 July 2026
നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി (NEET-UG) പുനഃപരീക്ഷാഫലം NTA പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 20 ലക്ഷത്തോളം വിദ്യാർത്ഥികളിൽ 11.21 ലക്ഷം പേരാണ് ഇത്തവണ യോഗ്യത നേടിയത്. യോഗ്യത നേടിയവരിൽ 58 ശതമാനത്തിലധികം പെൺകുട്ടികളാണ് എന്നത് ശ്രദ്ധേയമാണ്.

പഞ്ചാബ് സ്വദേശി ആര്യൻ ഗുപ്ത, ഹരിയാന സ്വദേശി പൻഷുൽ ബൻസാൽ എന്നിവർ 715 മാർക്ക് വീതം നേടി ഒന്നാം റാങ്ക് പങ്കിട്ടു.

എൻ.ടി.എയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 19 പേർക്ക് 700 മാർക്കിൽ കൂടുതലും, 138 പേർക്ക് 690-ൽ കൂടുതലും, 1,492 പേർക്ക് 650-ൽ കൂടുതലും മാർക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ 10,160 വിദ്യാർത്ഥികൾ 600-ൽ അധികം മാർക്ക് നേടിയപ്പോൾ, 90,780 പേർ 500-ഓ അതിൽ കൂടുതലോ മാർക്ക് കരസ്ഥമാക്കിയാണ് ഉന്നത വിജയം കൈവരിച്ചത്.