ന്യൂഡൽഹി: ഡെങ്കിപ്പനിക്കെതിരായ ആദ്യ വാക്സീന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. പ്രമുഖ ഔഷധ നിർമ്മാണ കമ്പനിയായ തകേഡയുടെ (Takeda) ‘ക്യുഡെൻഗ’ (QDENGA: TAK-003) എന്ന വാക്സീനാണ് വിപണനാനുമതി ലഭിച്ചത്.
4 മുതൽ 60 വയസ്സുവരെയുള്ളവർക്ക് നൽകാൻ അനുമതിയുള്ള ഈ വാക്സീൻ 2027-ന്റെ ആദ്യ പകുതിയോടെ ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. വിപണിയിലെത്തിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ വഴിയായിരിക്കും വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക.

