ദില്ലി: നിരാഹാര സമരം തുടരുന്ന കാലാവസ്ഥാ-സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് മേദാന്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. സോനത്തെ ഏത് ആശുപത്രിയിലേക്ക് മാറ്റുന്നതിലും എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.
അദ്ദേഹത്തിന് താത്പര്യമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഡോ. ഗീതാഞ്ജലി ആംഗ്മോയാണ് കോടതിയെ സമീപിച്ചത്.
വിഷയത്തിൽ ദില്ലി ഹൈക്കോടതിയുടെ ഉത്തരവിനോട് ഗീതാഞ്ജലി ആംഗ്മോ നന്ദി അറിയിച്ചു. ആശുപത്രിയിലെ നിരീക്ഷണത്തിൽ തടവറയിലെന്ന പോലെയുള്ള അനുഭവമായിരുന്നുവെന്നും ഹൈക്കോടതിയുടെ തീരുമാനം വലിയ ആശ്വാസമാണെന്നും ഗീതാഞ്ജലി പ്രതികരിച്ചു.

