ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാടുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി.
പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ അന്തസ്സ് രാഹുൽ ഗാന്ധി പൂർണ്ണമായും കളങ്കപ്പെടുത്തിയെന്നും അദ്ദേഹം അരാജകത്വത്തിന്റെ പ്രതീകമായി മാറിയെന്നും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ കുറ്റപ്പെടുത്തി.
അതേസമയം, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയും എംപിമാരെയും ഡൽഹി പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഇന്ന് പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമാകാൻ സാധ്യതയേറി.

