നീറ്റ് പരീക്ഷ പൂർണ്ണമായും റദ്ദാക്കണമെന്ന് ടി.വി.കെ

22 July 2026
നീറ്റ് പരീക്ഷ പൂർണ്ണമായും റദ്ദാക്കണമെന്ന് ടി.വി.കെ

ന്യൂഡൽഹി: നീറ്റ് പ്രവേശന പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ, പരീക്ഷ പൂർണ്ണമായും റദ്ദാക്കണമെന്ന ആവശ്യവുമായി വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK). പരീക്ഷയിലെ തട്ടിപ്പുകൾക്കെതിരെ മാത്രമല്ല, നീറ്റ് സംവിധാനം രാജ്യത്തുടനീളം ഒഴിവാക്കണമെന്നാണ് തങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത ഉറച്ച നിലപാടെന്ന് പാർട്ടി വ്യക്തമാക്കി.

മെഡിക്കൽ വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്ക് പൂർണ്ണ അധികാരം ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിനായി ഭരണഘടനയുടെ ‘കൺകറന്റ് ലിസ്റ്റിൽ’ ഉൾപ്പെട്ടിരിക്കുന്ന വിദ്യാഭ്യാസത്തെ ‘സ്റ്റേറ്റ് ലിസ്റ്റിലേക്ക്’ മാറ്റണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

ഡി.എം.കെ-യുടെ പേര് എടുത്തുപറയാതെ രൂക്ഷമായ വിമർശനവും പാർട്ടി ഉന്നയിച്ചു. “നീറ്റ് പരീക്ഷ റദ്ദാക്കും” എന്ന വ്യാജ വാഗ്ദാനം നൽകി വോട്ട് പിടിക്കുന്ന കപട രാഷ്ട്രീയം തമിഴക വെട്രി കഴകം ചെയ്യില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. നീറ്റിനെതിരായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് ടി.വി.കെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.