വ്യാജ വാർത്തകൾക്കെതിരെ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി; പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകും

23 July 2026
വ്യാജ വാർത്തകൾക്കെതിരെ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി; പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകും

കണ്ണൂർ: തനിക്കെതിരെ വ്യാജവും അടിസ്ഥാനരഹിതവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. സമൂഹത്തിൽ അവമതിപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില മാധ്യമങ്ങൾ ഇത്തരം അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അവർ ആരോപിച്ചു.

കഴിഞ്ഞ 50 വർഷമായി താൻ പൊതുപ്രവർത്തന രംഗത്തുണ്ട്. ഇത്രയും കാലത്തെ പൊതുജീവിതത്തിനിടയിൽ ഇത്തരം നിന്ദ്യമായ ആരോപണങ്ങൾ ഉണ്ടാക്കുന്ന വിഷമം സഹിക്കാനാവാതെയാണ് അവർ മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനയായത്. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്കും (ഡിജിപി) ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും ഔദ്യോഗികമായി പരാതി നൽകുമെന്നും പി.കെ. ശ്രീമതി അറിയിച്ചു.