ന്യൂഡൽഹി: ഡൽഹിയിൽ പ്രക്ഷോഭം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പൂർത്തിയായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിൽ നാളെ ഉച്ചയ്ക്ക് തീരുമാനം അറിയിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയതായി ചർച്ചയ്ക്ക് ശേഷം വിദ്യാർത്ഥി പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവരാണ് സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരാണ് എന്നിവരാണ് സിജെപിയുട പ്രതിനിധികളായി ചർച്ചയിൽ പങ്കെടുത്തത്.

