പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

26 July 2026
പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

ശ്രീനഗർ: കാർഗിൽ വിജയദിനത്തിൽ പാക്കിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ നടന്ന 27-ാമത് കാർഗിൽ വിജയദിന ചടങ്ങിൽ സംസാരിക്കവെയാണ് ഇന്ത്യയുടെ നിലപാട് പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്.

പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾ ഉണ്ടായാൽ, അവർക്ക് ഊഹിക്കാവുന്നതിലും അപ്പുറമുള്ള അതിശക്തമായ മറുപടിയായിരിക്കും രാജ്യം നൽകുകയെന്ന് അദ്ദേഹം പറഞ്ഞു.

ഇനി പാക്കിസ്ഥാനുമായി എന്തെങ്കിലും തരത്തിലുള്ള ചർച്ചകൾ നടക്കുകയാണെങ്കിൽത്തന്നെ, അത് ഇന്ത്യയുടെ അഭിഭാജ്യഘടകമായ പാക് അധീന കശ്മീരിനെ (PoK) കുറിച്ച് മാത്രമായിരിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

ഭീകരവാദത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവർക്കും അതിന് പിന്തുണ നൽകുന്നവർക്കും എന്തായിരിക്കും ഭാവി എന്ന് ‘ഓപ്പറേഷൻ സിന്ദൂർ’ തെളിയിച്ചു കഴിഞ്ഞതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.