ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് എഐ ഉപയോഗിച്ച് തയ്യാറാക്കിയതും മോർഫ് ചെയ്തതുമായ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റാ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ പോലീസ് കേസെടുത്തു. ഹൈദരാബാദ് സൈബർ ക്രൈം പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഡൽഹി ജന്തർ മന്ദറിൽ അടുത്തിടെ നടന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിച്ച വീഡിയോകളുമായി ബന്ധപ്പെട്ടാണ് പോലീസ് നടപടി.
ഭാരതീയ ന്യായ സംഹിത (BNS), ഇൻഫർമേഷൻ ടെക്‌നോളജി (IT) ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

