പേരട്ടയിൽ വീടുകളിൽ വെള്ളം കയറി: 26 പേരെ മാറ്റിപ്പാർപ്പിച്ചു

1 August 2026
പേരട്ടയിൽ വീടുകളിൽ വെള്ളം കയറി: 26 പേരെ മാറ്റിപ്പാർപ്പിച്ചു

ഉളിക്കൽ: കനത്ത മഴയെ തുടർന്ന് ഉളിക്കൽ പഞ്ചായത്തിലെ പേരട്ട തൊട്ടിൽപ്പാലം മേഖലയിൽ വ്യാപക വെള്ളക്കെട്ട്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് എട്ട് കുടുംബങ്ങളിലെ 26 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

കുടുങ്ങിക്കിടന്നവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. 19 മുതിർന്നവരും 7 കുട്ടികളും അടങ്ങുന്ന സംഘത്തെ സമീപത്തെ നൂറുൽ ഹുദ മദ്രസാ കെട്ടിടത്തിൽ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മാറ്റിയത്.