പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി. ഒളിവിൽ കഴിയുന്ന തന്നെ പിടിക്കാൻ കഴിയുമെങ്കിൽ പിടിക്കണമെന്ന് ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

6 August 2026
പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി. ഒളിവിൽ കഴിയുന്ന തന്നെ പിടിക്കാൻ കഴിയുമെങ്കിൽ പിടിക്കണമെന്ന് ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി വീണ്ടും സമൂഹമാധ്യമത്തിലൂടെ വെല്ലുവിളിയുമായി രംഗത്തെത്തി. ഊന്നുകൽ സി.ഐയെ ലക്ഷ്യമിട്ടുള്ള ഇൻസ്റ്റഗ്രാം സന്ദേശത്തിലാണ് ഒളിവിൽ കഴിയുന്ന തന്നെ പിടിക്കാൻ കഴിയുമെങ്കിൽ പിടിക്കണമെന്ന് വെല്ലുവിളിച്ചത്.

സമൂഹമാധ്യമത്തിൽ പ്രചരിച്ച സന്ദേശം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും അധികൃതർ അറിയിച്ചു.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പൊലീസ് ഈ വർഷം മെയ് 3-നാണ് അറസ്റ്റ് ചെയ്തത്. ഒരു റിസോർട്ടിൽ പാർട്ടി സംഘടിപ്പിച്ച് കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ് എന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്.

അറസ്റ്റിന് പിന്നാലെ കോതമംഗലം സി.ഐക്കെതിരെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തുന്നതും അധിക്ഷേപകരവുമായ കുറിപ്പ് പങ്കുവെച്ചെന്ന പരാതിയിലും അർജുൻ ആയങ്കിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോ