കേളകത്ത് ജ്വല്ലറി ഉടമയിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇടുക്കി സ്വദേശി പിടിയിൽ

16 August 2026
കേളകത്ത് ജ്വല്ലറി ഉടമയിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇടുക്കി സ്വദേശി പിടിയിൽ

കേളകം : കേളകത്ത് ജ്വല്ലറി ഉടമയെ കബളിപ്പിച്ച് 4 ലക്ഷം രൂപ തട്ടിയെടുക്കുകയും മുക്കുപണ്ടം നൽകി വഞ്ചിക്കുകയും ചെയ്ത സംഭവത്തിൽ ഇടുക്കി ബൈസൻവാലി സ്വദേശിയെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു.

ബൈസൻവാലി സ്വദേശി ബോബി ഫിലിപ്പ് ആണ് പിടിയിലായത്.ഈ മാസം എഴിനാണ് കേസിന് ആസ്പദമായ സംഭവം.

കേളകം വെളിയത്ത് ജ്വല്ലറി ഉടമ വിജയകുമാറിൽ നിന്നാണ് മുക്കുപണ്ടം നൽകി നാല് ലക്ഷം രൂപ കവർന്നത്.