കണ്ണൂർ: ചൊക്ലിയിൽ നിന്ന് 17-കാരനായ ശിവസൂര്യയെ കാണാതായ സംഭവത്തിൽ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറി. ശിവസൂര്യയെ കണ്ടെത്തുന്നതിനായി പൊലീസ് സംഘം മൈസൂരുവിലെത്തിയിട്ടുണ്ട്.
കൂടാതെ വാരണാസിയിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ടും അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുന്നു.
ഓഗസ്റ്റ് 8-നാണ് ശിവസൂര്യയെ അവസാനമായി കണ്ടതെന്ന് അയൽവാസികൾ പറയുന്നു. അന്ന് ഉച്ചയ്ക്ക് 1.00-ന് അടുത്ത് (12.45-ഓടെ) കൈയിൽ സ്കൂൾ ബാഗുമായി ശിവസൂര്യ അതിവേഗം നടന്നു പോകുന്നത് കണ്ടതായി നാട്ടുകാർ വ്യക്തമാക്കി. സാധാരണ രീതിയിലുള്ള യാത്രയായതിനാൽ തുടക്കത്തിൽ ആർക്കും സംശയം തോന്നിയിരുന്നില്ല.

