ആറളം ഫാമിൽ ചെണ്ടുമല്ലി വിളവെടുപ്പ് തുടങ്ങി; കിലോയ്ക്ക് 150 രൂപ നിരക്കിൽ പൂക്കൾ വാങ്ങാം

19 August 2026
ആറളം ഫാമിൽ ചെണ്ടുമല്ലി വിളവെടുപ്പ് തുടങ്ങി; കിലോയ്ക്ക് 150 രൂപ നിരക്കിൽ പൂക്കൾ വാങ്ങാം

ആറളം: ആറളം ഫാമിൽ കാർഷിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ ഉദ്ഘാടന വിളവെടുപ്പ് നടന്നു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ വി. വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ആറളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ജോർജ്, ഫാം മാനേജിങ് ഡയറക്ടർ സുജീഷ് എസ്.കെ.എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി. നിതീഷ് കുമാർ, മാർക്കറ്റിംഗ് ഓഫീസർ അനുപമ ചന്ദ്രൻ, ഫാം സൂപ്രണ്ട് പ്രണവ് എം.എസ് എന്നിവർ പങ്കെടുത്തു.