ആറളം ഫാം ജീവനക്കാർക്ക് ഓണം ബോണസും ഉത്സവബത്തയും: 17.62 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

22 August 2026
ആറളം ഫാം ജീവനക്കാർക്ക് ഓണം ബോണസും ഉത്സവബത്തയും: 17.62 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

ആറളം: ആറളം ഫാമിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും ഓണം ബോണസും ഉത്സവബത്തയും വിതരണം ചെയ്യുന്നതിനായി സർക്കാർ 17.62 ലക്ഷം രൂപ അനുവദിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള ആറളം ഫാമിലെ 146 തൊഴിലാളികൾക്ക് ബോണസായി 13,39,480 രൂപയും, 151 പേർക്ക് ഉത്സവബത്തയായി 4,22,200 രൂപയും ഉൾപ്പെടെ ആകെ 17,61,680 രൂപ അനുവദിക്കണമെന്ന് ആറളം ഫാമിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ സർക്കാരിനോട് അപേക്ഷിച്ചിരുന്നു.

പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ശുപാർശയും പരിഗണിച്ച്, വിഷയം വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ അധികധനാനുമതി വഴി 17,62,000 രൂപ അനുവദിച്ച് ഉത്തരവിറക്കിയത്.