മാടായിപ്പാറയിൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം: ഒഡീഷ സ്വദേശി അറസ്റ്റിൽ

22 August 2026
മാടായിപ്പാറയിൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം: ഒഡീഷ സ്വദേശി അറസ്റ്റിൽ

കണ്ണൂർ: മാടായിപ്പാറയിൽ വച്ച് കോളേജ് വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിൽ. ഒഡീഷ സ്വദേശിയായ കിരൺ സിങ്കുവിനെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

കോളേജിലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം മാടായിപ്പാറയിലൂടെ ഫോണിൽ സംസാരിച്ച് നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി പിന്തുടരുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് അതിക്രമത്തിന് മുതിർന്നപ്പോൾ പെൺകുട്ടി ബഹളം വെച്ചു. ബഹളം കേട്ട് ഓടിയെത്തിയ സഹപാഠികളാണ് പ്രതിയിൽ നിന്ന് വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തിയത്.