മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല പരിഗണനയിൽ: മുഖ്യമന്ത്രി

23 August 2026
മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല പരിഗണനയിൽ: മുഖ്യമന്ത്രി

മൂവാറ്റുപുഴ: സംസ്ഥാനത്ത് പുതിയ ജില്ല രൂപീകരിക്കുന്ന സാഹചര്യം ഉണ്ടായാൽ മൂവാറ്റുപുഴയെ തീർച്ചയായും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജില്ലാ പുനർവിഭജനത്തെയും പുതിയ ജില്ലകളുടെ രൂപീകരണത്തെയും കുറിച്ച് പഠിക്കാൻ സർക്കാർ ഉടൻ തന്നെ ഡീലിമിറ്റേഷൻ കമ്മീഷനെ നിയോഗിക്കുമെന്നും മൂവാറ്റുപുഴയിൽ നടന്ന ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.

മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മൂവാറ്റുപുഴക്കാർക്ക് ഓണസമ്മാനമായി പുതിയ ജില്ല പ്രഖ്യാപിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മാത്യു കുഴൽനാടൻ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.