ഡോ. റാമിന്റെ അറസ്റ്റിൽ വീഴ്ച, ഡിവൈഎസ്പി സുധീർ കല്ലന് സസ്പെൻഷൻ

24 August 2026
ഡോ. റാമിന്റെ അറസ്റ്റിൽ വീഴ്ച, ഡിവൈഎസ്പി സുധീർ കല്ലന് സസ്പെൻഷൻ

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലന് സസ്പെൻഷൻ. കേസിലെ മുഖ്യപ്രതി ഡോ. റാമിന്റെ അറസ്റ്റിൽ ഗുരുതര വീഴ്ച വരുത്തിയതിനാണ് കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന സുധീറിനെതിരെ ആഭ്യന്തര വകുപ്പിന്റെ നടപടി.

വിഷയത്തിൽ ഹൈക്കോടതിയുടെ കടുത്ത വിമർശനത്തിനെ തുടര്‍ന്നാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്.

ഗുരുതരമായ അന്വേഷണ വീഴ്ച വരുത്തിയിട്ടും ഡിവൈഎസ്പി സുധീർ കല്ലൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.